Saturday, December 22, 2012

ആളിക്കത്തുന്ന  ചിതയില്‍ ,
തളരാത്ത  മനസ്സുമായ് ,
അവള്‍ എടുത്തു ചാടി ...
ചിറകറ്റ  സ്വപ്നങ്ങളും ,
തോരാത്ത  യാതനകളും ...
യുവ തലമുറയുടെ 
മാറ്റത്തിന്‍റെ  പുതിയമുഖമായ് ,
അവള്‍  ഉയര്‍ത്തെഴുന്നെല്‍ക്കും ..... 
                                                                             ---കൃഷ്ണരാജ് 

Saturday, October 27, 2012


               
                




      പ്രണയം                                               

                        ചുറുചുറു ക്കോടെ  ആ  ചെറുപ്പക്കാരന്‍  അവളുടെ  അരികിലേക്ക്  നടന്നു . അവളുടെ മുഖത്തേക്ക്  നോക്കി  അവന്‍ ഇഷ്ടമാണെന്ന്  പറഞ്ഞു . അവള്‍ ഒന്നും  മിണ്ടിയില്ല . ജീവിതത്തില്‍  ഇന്നേവരെ പ്രണയത്തെക്കുറിച്ച്  ചിന്തിചിട്ടില്ലാത്ത  അവള്‍ , ഒരു നെടുവീര്‍പ്പോടെ  അത് കേട്ട് നിന്നു . അവള്‍ പെട്ടെന്ന് തന്നെ  അവനോടു ചോദിച്ചു , "എന്തിനാണു പ്രണയം ? " . പൊടിപ്പും  തൊങ്കലും  വച്ച്  സാഹിത്യ  ഭാഷയില്‍  അവന്‍ പ്രണയത്തെക്കുറിച്ച്  എന്തൊക്കെയോ പറഞ്ഞു . അത് കേട്ട് അവള്‍ നടന്നു പോയി . അന്ന് തൊട്ടു അവളുടെ ചിന്തകളില്‍  മുഴുവനും ഒരു ചോദ്യം മാത്രമായിരുന്നു , "എന്തിനാണു  പ്രണയം ? ". നാളെയും അവന്‍ വരുമെന്ന് അവള്‍ കരുതി . അത് സംഭവിച്ചു .അന്നും അവന്‍ വന്നു , പഴയ പല്ലവി തന്നെ . അവള്‍ വീണ്ടും നടന്നു നീങ്ങി . അവനെന്തുതരം  നല്‍കണമെന്നായിരുന്നില്ല  അവളുടെ മനസ്സില്‍ .  "എന്തിനാണു പ്രണയം ? "  എന്നാ ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ അലട്ടി . എന്നിരുന്നാലും അവന്‍ , അവന്റെ സ്ഥിരം  പല്ലവിയുമായ് അവളുടെ പുറകെ നടന്നു . അവള്‍ക്കൊരിക്കലും അതൊരു ശല്യമായ് തോന്നിയില്ല .
                         
                        "പ്രണയം  അനശ്വരമാണ് , പ്രണയബന്ധങ്ങള്‍ ദൃഡമുള്ളവയാണ്‌ . എന്നാല്‍ ഇന്നത്തെ പ്രണയം വെറുമൊരു മിത്യയാണോ ? യഥാര്‍ത്ഥ  പ്രണയിനികള്‍ എവിടെ ? ഇന്നത്തെ പ്രണയം നാളെയുടെ സന്തോഷം അണയ്ക്കുമോ ? പ്രണയം ജീവിതത്തിനു  സമ്മാനിക്കുന്നതെന്ത് ? "

                 വര്‍ഷങ്ങളേറെ  കഴിഞ്ഞു . ഇന്നും അവന്‍ , അവളുടെ പുറകെ പ്രണയാഭ്യര്‍ഥ്നയുമായ്‌  നടക്കുന്നു . അവള്‍ പോകുന്നിടങ്ങളിലെല്ലാം  അവനും പോകുന്നു . അവള്‍ പറിക്കുന്ന  പൂക്കളെയെല്ലാം അവന്‍ തലോടുന്നു . അവള്‍ വായ്ക്കുന്ന പുസ്തകങ്ങളെല്ലാം  അവന്‍ നെഞ്ചോടു  ചേര്‍ത്ത് വയ്ക്കുന്നു .  അവളുടെ ഓര്‍മ്മകള്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് നിറം കൂട്ടുന്നു .വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ക്കു , അവളുടെ സംശയത്തിനു ഉത്തരം ലഭിച്ചിട്ടില്ല . അവള്‍ ഇന്നും  നടക്കുന്നു , പതയോരങ്ങളിലൂടെയും , പുഴക്കരയിലൂടെയും , പൂന്തോട്ടങ്ങളിലൂടെയും ,ലൈബ്രറിയുടെ ഇരുണ്ട  കോറിഡോരുകളിലൂടെയൊക്കെ . പക്ഷെ അവന്‍ അറിയുന്നില , എന്നോ അവള്‍ , അവനെ പ്രണയിക്കാന്‍ തുടങ്ങിയെന്നു . എന്നിരുന്നാലും ജീവിതത്തിലെ പ്രണയത്തെ അവള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു . പ്രണയത്തില്‍  നിന്നും ഒരു " ഒളിച്ചോട്ടം " അവള്‍ നടത്തിക്കൊണ്ടെയിരിക്കുന്നു .പക്ഷെ , അന്നും അവന്‍ പ്രതീക്ഷയറ്റാതെ  കൈകളില്‍  ചുവന്ന  റോസാ പൂക്കളുമായ്‌ പാതയോരങ്ങളില്‍ , അര്‍ക്ക രശ്മി മങ്ങി , മാഞ്ഞു പോകുന്ന  സായാഹ്നങ്ങളില്‍ , ചുണ്ടില്‍ ഒരു മന്ദഹാസവും  പൊഴിച്ച്  അവള്‍ക്കായ്‌  കാത്തു  നില്‍ക്കുന്നു ....   

                                       -- കൃഷ്ണ രാജ് .എം (29/07/2011)

                                                                                                                                                                        

                      

Friday, June 22, 2012

നിനക്കായ്‌

 പ്രണയിക്കുന്നവര്‍ക്ക് ..
ഇന്ന് നീ എന്നില്‍ നിന്നും അകന്നു എവിടെയോ യാത്രയായ്... 
നിന്റെ അകല്‍ച്ച മനസ്സിനെ വല്ലാതലട്ടുന്നുണ്ടെങ്കിലും എല്ലാം മറക്കാനായ് ശ്രമിക്കുന്നു. തിരക്ക് നിറഞ്ഞ പുത്തന്‍ ലോകത്ത്
കുറച്ചു നാള്‍  ആശ്വാസം നല്‍കിയ നിന്റെ മൊഴികള്‍, 
നിന്റെ കാല്‍പ്പെരുമാറ്റം ,നിന്റെ സ്നേഹം ഇന്നില്ലാതകുമ്പോള്‍ വീണ്ടും ഞാന്‍ ഏകാന്തതയുടെ ലോകത്തിലേക്ക്‌ വലിചെരിയപ്പെടുന്നു  . 
നീ അറിയാതെ ഞാന്‍ നിന്നെ ഒരുപാടു സ്നേഹിച്ചിരുന്നു .
പക്ഷെ ,ആ സ്നേഹം ഒരു പാഴ് സ്വപ്നമായ് മാറുന്നുവെന്ന തോന്നല്‍ ....
ജീവിതത്തില്‍ ഒരു പാടു ദൂരം സഞ്ചരിച്ചിട്ടുള്ളവനാണ് ഞാന്‍ .
 ഇന്നും അതു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു . പക്ഷെ ,ഒരിക്കല്‍ പോലും ആ യാത്രകളില്‍ നീ ഉണ്ടായിരുന്നില്ലാ . പലപ്പോഴായ്  ഞാന്‍ നിന്റെ സാന്നിധ്യത്തെ ആശിച്ചു , സ്വപ്‌നങ്ങള്‍ നെയ്തു .പക്ഷെ ,
വറ്റി വരണ്ട പുഴ പോലെ അവയും നിര്ജീവമായ് . പലപ്പോഴായ്
നിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഞാനും പങ്കു ചേര്‍ന്നു .
നിന്നോടെനിക്കുള്ള സ്നേഹത്തെ പ്രണയവല്ക്കരിക്കാന്‍ ഞാന്‍ 
ശ്രമിക്കില്ല .ലോകത്തിന്റെ മറ്റേതോ കോണില്‍ എനിക്കായ് കാത്തിരിക്കുന്ന മറ്റൊരാള്‍ ഉണ്ട് .ചിലപ്പോള്‍ ആ ഒരാള്‍ക്ക് 
നിന്റെ മുഖം തന്നെയായിരിക്കും .എന്നിരുന്നാലും
നമുക്കിടയില്‍ ഇപ്പോള്‍ ഒരു പ്രണയം വേണ്ട .......

" സൗഹൃദങ്ങള്‍ വിടരും നിന്‍ മനസ്സ് ,
അറിയാതെ അറിയുന്നു ,
പ്രണയമെന്ന വിഷം നിന്‍
     സിരകളെ കീഴ്പ്പെടുത്തും.... "  
                                                  -- കൃഷ്ണരാജ് . എം(13/09/2011)
 

MY VIEWES...: PRANAYAM

MY VIEWES...: PRANAYAM: പ്രണയം ഒരു പ്രഭാതത്തില്‍ എനിക്ക് സമ്മാനിച്ച സൂര്യോദയം ആയിരുന്നു നീ ... നിന്റെ വര്‍ണ രാജി കവര്‍ന്നെടുത്തത...

Wednesday, June 20, 2012

PRANAYAM

പ്രണയം
ഒരു പ്രഭാതത്തില്‍ എനിക്ക് സമ്മാനിച്ച
സൂര്യോദയം ആയിരുന്നു നീ ...
നിന്റെ വര്‍ണ രാജി
കവര്‍ന്നെടുത്തത് എന്‍ മനം ...
ഇന്ന് നീ സായാഹ്ന സൂര്യനെ പോല്‍
എന്നില്‍ നിന്നും അകന്നു പോവുകയാണോ ....
അതോ , ഒരു പുതനുദയത്തിന്റെ
സൗന്ദര്യം എന്നില്‍ തോരന്‍
നീ വീണ്ടുമെന്‍ പാതയോരങ്ങളില്‍
കത്ത് നില്‍ക്കുമോ ......

ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...