Saturday, October 27, 2012


               
                




      പ്രണയം                                               

                        ചുറുചുറു ക്കോടെ  ആ  ചെറുപ്പക്കാരന്‍  അവളുടെ  അരികിലേക്ക്  നടന്നു . അവളുടെ മുഖത്തേക്ക്  നോക്കി  അവന്‍ ഇഷ്ടമാണെന്ന്  പറഞ്ഞു . അവള്‍ ഒന്നും  മിണ്ടിയില്ല . ജീവിതത്തില്‍  ഇന്നേവരെ പ്രണയത്തെക്കുറിച്ച്  ചിന്തിചിട്ടില്ലാത്ത  അവള്‍ , ഒരു നെടുവീര്‍പ്പോടെ  അത് കേട്ട് നിന്നു . അവള്‍ പെട്ടെന്ന് തന്നെ  അവനോടു ചോദിച്ചു , "എന്തിനാണു പ്രണയം ? " . പൊടിപ്പും  തൊങ്കലും  വച്ച്  സാഹിത്യ  ഭാഷയില്‍  അവന്‍ പ്രണയത്തെക്കുറിച്ച്  എന്തൊക്കെയോ പറഞ്ഞു . അത് കേട്ട് അവള്‍ നടന്നു പോയി . അന്ന് തൊട്ടു അവളുടെ ചിന്തകളില്‍  മുഴുവനും ഒരു ചോദ്യം മാത്രമായിരുന്നു , "എന്തിനാണു  പ്രണയം ? ". നാളെയും അവന്‍ വരുമെന്ന് അവള്‍ കരുതി . അത് സംഭവിച്ചു .അന്നും അവന്‍ വന്നു , പഴയ പല്ലവി തന്നെ . അവള്‍ വീണ്ടും നടന്നു നീങ്ങി . അവനെന്തുതരം  നല്‍കണമെന്നായിരുന്നില്ല  അവളുടെ മനസ്സില്‍ .  "എന്തിനാണു പ്രണയം ? "  എന്നാ ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ അലട്ടി . എന്നിരുന്നാലും അവന്‍ , അവന്റെ സ്ഥിരം  പല്ലവിയുമായ് അവളുടെ പുറകെ നടന്നു . അവള്‍ക്കൊരിക്കലും അതൊരു ശല്യമായ് തോന്നിയില്ല .
                         
                        "പ്രണയം  അനശ്വരമാണ് , പ്രണയബന്ധങ്ങള്‍ ദൃഡമുള്ളവയാണ്‌ . എന്നാല്‍ ഇന്നത്തെ പ്രണയം വെറുമൊരു മിത്യയാണോ ? യഥാര്‍ത്ഥ  പ്രണയിനികള്‍ എവിടെ ? ഇന്നത്തെ പ്രണയം നാളെയുടെ സന്തോഷം അണയ്ക്കുമോ ? പ്രണയം ജീവിതത്തിനു  സമ്മാനിക്കുന്നതെന്ത് ? "

                 വര്‍ഷങ്ങളേറെ  കഴിഞ്ഞു . ഇന്നും അവന്‍ , അവളുടെ പുറകെ പ്രണയാഭ്യര്‍ഥ്നയുമായ്‌  നടക്കുന്നു . അവള്‍ പോകുന്നിടങ്ങളിലെല്ലാം  അവനും പോകുന്നു . അവള്‍ പറിക്കുന്ന  പൂക്കളെയെല്ലാം അവന്‍ തലോടുന്നു . അവള്‍ വായ്ക്കുന്ന പുസ്തകങ്ങളെല്ലാം  അവന്‍ നെഞ്ചോടു  ചേര്‍ത്ത് വയ്ക്കുന്നു .  അവളുടെ ഓര്‍മ്മകള്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് നിറം കൂട്ടുന്നു .വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ക്കു , അവളുടെ സംശയത്തിനു ഉത്തരം ലഭിച്ചിട്ടില്ല . അവള്‍ ഇന്നും  നടക്കുന്നു , പതയോരങ്ങളിലൂടെയും , പുഴക്കരയിലൂടെയും , പൂന്തോട്ടങ്ങളിലൂടെയും ,ലൈബ്രറിയുടെ ഇരുണ്ട  കോറിഡോരുകളിലൂടെയൊക്കെ . പക്ഷെ അവന്‍ അറിയുന്നില , എന്നോ അവള്‍ , അവനെ പ്രണയിക്കാന്‍ തുടങ്ങിയെന്നു . എന്നിരുന്നാലും ജീവിതത്തിലെ പ്രണയത്തെ അവള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു . പ്രണയത്തില്‍  നിന്നും ഒരു " ഒളിച്ചോട്ടം " അവള്‍ നടത്തിക്കൊണ്ടെയിരിക്കുന്നു .പക്ഷെ , അന്നും അവന്‍ പ്രതീക്ഷയറ്റാതെ  കൈകളില്‍  ചുവന്ന  റോസാ പൂക്കളുമായ്‌ പാതയോരങ്ങളില്‍ , അര്‍ക്ക രശ്മി മങ്ങി , മാഞ്ഞു പോകുന്ന  സായാഹ്നങ്ങളില്‍ , ചുണ്ടില്‍ ഒരു മന്ദഹാസവും  പൊഴിച്ച്  അവള്‍ക്കായ്‌  കാത്തു  നില്‍ക്കുന്നു ....   

                                       -- കൃഷ്ണ രാജ് .എം (29/07/2011)

                                                                                                                                                                        

                      

ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...